Monday, August 19, 2024
HomeAATINGALആലംകോട് - മീരാൻകടവ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം.

ആലംകോട് – മീരാൻകടവ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം.

നിർമ്മാണം പുരോഗമിക്കുന്ന ആലംകോട് – മീരാൻകടവ് റോഡിൽ ചെക്കാലവിളാകം മുതൽ മീരാൻകടവ് വരെ വ്യാഴം രാവിലെ 6 മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം.

അവശ്യ സർവീസുകളെ ഒഴിവാക്കി. ഇതേ റോഡിൽ മാച്ചത്തുമുക്ക് ജംഗ്ഷനിലെ കലുങ്കിൻ്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ശനി വൈകിട്ട് മൂന്ന് മുതൽ ഞായർ വൈകിട്ട് മൂന്ന് വരെ ഈ ഭാഗത്തെ ഗതാഗതം നിയന്ത്രിക്കും.

കടയ്ക്കാവൂർ ഭാഗത്ത് നിന്നും ചെക്കാലവിളാകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ ജാനകി ഹോസ്പിറ്റൽ റോഡ് വഴിയും ചെക്കാലവിളാകം ഭാഗത്ത് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടൻനട റോഡിലൂടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ വഴിയും സഞ്ചരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES