ഗവണ്മെന്റിന്റെ ഇ-ചലാന്‍ വെബ്സൈറ്റ് (https://echallan.parivahan.gov.in/index/) തുറന്ന ശേഷം ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.
മൂന്ന് ഓപ്ഷനുകളാണ് ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാനായി ഉള്ളത്. ചലാന്‍ നമ്ബര്‍ ഉപയോഗിച്ചും, വണ്ടിയുടെ നമ്ബര്‍ ഉപയോഗിച്ചും അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്ബര്‍ ഉപയോഗിച്ചും ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.
ചലാന്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ വെബ്സൈറ്റ് പേയ്മെന്റ് ഓപ്ഷനും ചലാന്‍ വിവരങ്ങള്‍ താഴെ ലിസ്റ്റ് ചെയ്യും.
“Pay Now” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ പേയ്മെന്റ് പൂര്‍ത്തിയാക്കാനായി നിങ്ങളെ വെബ്സൈറ്റ് സ്റ്റേറ്റ് വെബ്സൈറ്റിലേക്ക് കൊണ്ടുപോവും.
ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഇ-ചലാന്‍ അടയ്ക്കാം
മുന്‍പ് നടത്തിയ പേയ്മെന്റുകള്‍ വെരിഫൈ ചെയ്യാനും സാധിക്കും.
▪️അതാത് നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും വെബ്സൈറ്റിലൂടെയും ഇ-ചലാന്‍ അടക്കാനാവും.
നിങ്ങളുടെ നഗരത്തിലെ ഔദ്യോഗിക ട്രാന്‍സ്പോര്‍ട് വെബ്സൈറ്റ് തുറക്കുക.”Pay violation fines” ക്ലിക്ക് ചെയ്യുക.
പേ വയലേഷന്‍ നോട്ടീസ്, പാര്‍ക്കിംഗ് ചാര്‍ജ്, സ്പോട്ട് ഫൈന്‍, എന്നീ ചാര്‍ജുകളില്‍ നിന്നും നിങ്ങളുടെ ഫൈന്‍ തിരഞ്ഞെടുക്കുക.
വാഹനത്തിന്റെ രെജിസ്ട്രേഷന് നമ്ബര്‍, പഴയ രെജിസ്ട്രേഷന് നമ്ബര്‍, പാര്‍ക്കിംഗ് വയലേഷന്‍ ടാഗ് നമ്ബര്‍, എന്നിങ്ങനെ ആവശ്യമുള്ള വിവരങ്ങളും നല്‍കാനുള്ള തുകയും എന്റര്‍ ചെയ്യുക. അതിനുശേഷം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താന്‍ കഴിയും.

