ആറ്റിങ്ങൽ എൽഡിഎഫിന് സ്ഥാനാർഥി വി ജോയി യുടേയും, ആറ്റിങ്ങൽ സിപിഎം എംഎൽഎ ഒ എസ് അംബികയുടേയും സ്വന്തം ബുത്ത്കളിൽ ബിജെപി മുന്നിൽ.
സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ വി ജോയിയുടെ ബൂത്തായ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ അഴൂർ 156-ാം നമ്പർ ബുത്തിൽ 24 വോട്ടിനാണ് ബിജെപി മുന്നിലുള്ളത്.
ഇവിടെ ബിജെപി 294 വോട്ടും എൽഡിഎഫ് 270 വോട്ടും യുഡി എഫ് 108 വോട്ടും നേടി. ഇതേവാർഡിലെ രണ്ടാമത്തെ ബൂത്തിൽ (155) 40 വോട്ടിന്റെ ലീഡും ബിജെപി നേടി. ബിജെപി 249 വോട്ടും എൽഡി എഫ് 209 വോട്ടും യുഡിഎഫ് 137 വോട്ടുമാണ് ഇവിടെ നേടിയ
കമ്യൂണിസ്റ്റ് പാർട്ടി ശക്തികേന്ദ്രമായി കാണുന്ന ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ ബിജെപി മുന്നിലെത്തിയതിനൊപ്പം മണ്ഡലത്തി ലെ സിപിഎം എംഎൽഎ ആയ ഒ എസ് അബികയുടെ ബൂത്തായ കോരാണിയിലും ബിജെപി യാണ് 80 വോട്ടിന് മുന്നിലുള്ളത്.

