Tuesday, August 27, 2024
HomeTHIRUVANANTHAPURAMവിഴിഞ്ഞം സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരുമെന്ന് ഗവർണ്ണർ.

വിഴിഞ്ഞം സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരുമെന്ന് ഗവർണ്ണർ.

വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽഎത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ സഭാ നേതൃത്വവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽഎത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത്.

തുറമുഖ നിർമാണത്തിലെ അപാകതകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ലത്തീൻ രൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോടു പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ഗവർണർക്കു നിവേദനവും നൽകി. സമരസമിതി മുന്നോട്ടുവച്ച 7 ആവശ്യവും ഗവർണർ അനുഭാവപൂർവം പരിഗണിച്ചതായി യൂജിൻ പെരേര പറഞ്ഞു. കേന്ദ്ര ഇടപെടൽ ഉണ്ടാകാൻ ആകുന്നതെല്ലാം ചെയ്യാമെന്നും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാമെന്നും ഗവർണർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES