Monday, August 26, 2024
HomeSPORTSഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ T20 മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി.
ഹൈദരാബാദില്‍ നിന്ന് വൈകിട്ട് 4:30 ഓടെയാണ് ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.

ഇന്ന് വിശ്രമിച്ചശേഷം നാളെ വൈകിട്ട് അഞ്ച് മണി മുതല്‍ എട്ട് മണി വരെ കാര്യവട്ടത്ത് ഇന്ത്യ പരിശീലനം നടത്തും. മറ്റന്നാളാണ് ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേരളം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.

വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചു.
ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നലെതന്നെ തലസ്ഥാനത്തെത്തിയിരുന്നു.

രണ്ടാം ടി20 ഒക്ടോബര്‍ രണ്ടിന് ആസ്സാമിലെ ഡോ.ഭൂപന്‍ ഹസാരിക ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാം മത്സരം ഇന്ദോറിലെ ഹോള്‍കര്‍ സ്റ്റേഡിയത്തിലും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES