ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ തിങ്കളാഴ്ച മുതൽ ഒക്ടോബർ അഞ്ചുവരെ നവരാത്രി സംഗീതോത്സവവും വിദ്യാരംഭവും നടക്കും. വടക്കേനടയിലുള്ള സേവാപ്പന്തലിൽ ഒരുക്കിയിട്ടുള്ള സരസ്വതി മണ്ഡപത്തിൽ വൈകീട്ട് പ്രശസ്ത സംഗീതജ്ഞരെ പങ്കെടുപ്പിച്ചുള്ള സംഗീതസദസ്സ് ഉണ്ടായിരിക്കും.
ഒക്ടോബർ അഞ്ചിന് രാവിലെ 7-ന് ആരംഭിക്കുന്ന വിദ്യാരംഭത്തിൽ മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠം പ്രകാശ് നമ്പൂതിരിയുടെ നേതൃത്വത്തിൽ ശാന്തിമാർക്ക് പുറമെ പ്രൊഫ. ഡോക്ടർ എ.ജയപ്രകാശും കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. 26-ന് വൈകീട്ട് അഞ്ചിന് നാഗസ്വരകച്ചേരി തുടർന്ന് സംഗീതസദസ്സ്, 27-മുതൽ 30-വരെ വൈകീട്ട് അഞ്ചിന് സംഗീതസദസ്സ്, ഒക്ടോബർ ഒന്നിന് പദ്മേഷ് പരശുരാമന്റെ പുല്ലാങ്കുഴൽ കച്ചേരി, 2-മുതൽ 4-വരെ വൈകീട്ട് അഞ്ചിന് സംഗീതസദസ്സ്.
വിജയദശമിദിനമായ അഞ്ചിന് ശനിയാഴ്ച രാവിലെ 7-മുതൽ എഴുത്തിനിരുത്ത്, വിദ്യാരംഭത്തിൽ പങ്കെടുക്കേണ്ടവർ ക്ഷേത്രം ദേവസ്വം ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വൈകീട്ട് നാലിന് സരസ്വതിമണ്ഡപത്തിൽ അരങ്ങേറുന്ന സമൂഹ സംഗീതാർച്ചനയോടെ സംഗീതോത്സവത്തിനു സമാപനമാകും.

