മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം തിങ്കളാഴ്ച മുതൽ ഒക്ടോബർ 5 വരെ നടക്കും. തിങ്കളാഴ്ച വൈകീട്ട് 6.30-ന് നവരാത്രി മഹോത്സവം തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ആനന്ദ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് പ്രഭാഷണം. 27-മുതൽ ഒക്ടോബർ ഒന്നുവരെ വൈകീട്ട് 6.30-ന് ആധ്യാത്മിക പ്രഭാഷണം. ഒക്ടോബർ 2-ന് വൈകീട്ട് 5-ന് പൂജവെപ്പ്. 6.30-ന് ക്ളാസിക്കൽ ഡാൻസ്. 3-ന് രാത്രി 7-ന് സംഗീതവിരുന്ന്. 4-ന് മഹാനവമിയിൽ വൈകീട്ട് 5-മുതൽ ആയുധ പൂജ, വാഹനപൂജവെപ്പ്.
6.30-ന് തിരുവാതിരകളി. 5-ന് രാവിലെ 7-ന് പൂജയെടുപ്പ്. 7.30-മുതൽ വിദ്യാരംഭം. കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. ഗോപകുമാർ, കവി രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. രാത്രി 7-മുതൽ ഡാൻസ്.
പരിപാടിയുടെ ഭാഗമായി ഹൃദയാഘാതമുണ്ടായാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സയില്‍ (സിപിആര്‍) പരിശീലനം, ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ക്ലാസ് എന്നിവയും സംഘടിപ്പിച്ചിരുന്നു.

