ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ പ്രതിമാസ സത്സംഗ വിശ്വാസി സംഗമവും പ്രഭാഷണ പരമ്പരയും നടന്നു. എസ് എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഗാന്ധി കടയ്ക്കാവൂർ ഉദ്ഘാടനം ചെയ്തു. സഭവിള ആശ്രമം വനിതഭക്തജന സമിതി പ്രസിഡൻ്റ് ഷീല മനോഹരൻ അധ്യക്ഷത വഹിച്ചു. ഗുരുസന്ദേശങ്ങളുടെ കാലികപ്രസക്തി എന്ന വിഷയത്തിൽ പ്രമുഖ ഗുരു സന്ദേശ പ്രഭാഷകൻ ഡോ. ബി. സീരപാണി മുഖ്യപ്രഭാഷണം നടത്തി.
എസ്എൻഡിപി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നിർവഹിച്ചു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, എസ്എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ നിമ്മി ശ്രീജിത്ത്, ശ്രീജ അജയൻ, ഉദയകുമാരി വക്കം,ശാർക്കര ഗുരുക്ഷേത്രവനിത ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ, യൂണിയൻ കൗൺസിലർമാരായ ഡി. ചിത്രാംഗദൻ , സി. കൃത്തിദാസ് എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ആശ്രമാങ്കണത്തിൽ ആരംഭിച്ച പുഷ്പോദ്യാനത്തിൻ്റെ ഉദ്ഘാടനം വിജയ അനിൽകുമാറിനു പുഷ്പത്തെകൾ കൈമാറി ഗാന്ധി കടയ്ക്കാവൂരും ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമം നിർവഹിച്ച മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വരം ക്ഷേത്ര ഫലക പ്രതിഷ്ഠയുടെ 101മത് വാർഷികോൽസവത്തിൻ്റെ ഭാഗമായി ഗുരുദേവ ദർശന പഠന കേന്ദ്രം പുറത്തിറക്കിയ സുവനീറിൻ്റെ പ്രകാശനം ഡോ. ബി. സീരപാണിക്കു പഠന കേന്ദ്രo ജോയിൻ്റ് സെക്രട്ടറി വിപിൻ മിരാൻഡയും , മികച്ച വിദ്യാർഥികൾക്കു ശിവഗിരിമഠം നൽകുന്ന സമംഗ പ്രതിമാസ പഠന സ്കോളർഷിപ്പ് ചിറയിൻകീഴ് സ്വദേശി മാസ്റ്റർ ബിജുവിനു രമണി ടീച്ചർ വക്കവും കൈമാറി നിർവഹിച്ചു. ശിവ മൈക്രോഫിനാൻസ് യൂണിറ്റംഗങ്ങളുടെ സഹസ്രനാമാർച്ചന, മഹാഗുരുപൂജ,സമൂഹസദ്യ എന്നിവയോടെ സമാപിച്ചു.

