വയനാടിനായി യൂത്ത് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന 30 വീടുകൾക്കായുള്ള പണം കണ്ടെത്താനുള്ള ന്യൂസ് പേപ്പർ ചലഞ്ച് ഏറ്റെടുത്തു ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗമായ ബേബി അമ്മയും സഹപ്രവർത്തകരും. ഇവർ ഒറ്റദിവസം കൊണ്ട് ശേഖരിച്ചത് 1050 കിലോ ന്യൂസ് പേപ്പർ. ശനിയാഴ്ച്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണിവരെ നിന്ന് പുതുക്കരി, പണ്ടകശാല, ശാർക്കര വാർഡുകളിൽ നിന്നായി ആണ് ബേബി അമ്മയും സഹപ്രവർത്തകരായ പഞ്ചായത്ത് അംഗങ്ങൾ മോനി ശാർക്കര, മനുമോൻ. ആർ. പി എന്നിവർ ചേർന്നാണ് ഇത്രയും വലിയ ന്യൂസ് പേപ്പർ ശേഖരം കലക്ട് ചെയ്തത്. പ്രായം 60 കഴിഞ്ഞെങ്കിലും ഇത്തരത്തിൽ സേവനപ്രവർത്തനങ്ങളിൽ എന്നും യൂത്ത് കോൺഗ്രസ്സിനൊപ്പമാണ് ബേബി അമ്മ. ഒപ്പം മകനും പി. സി. വിഷ്ണുനാഥ് എം. എൽ. എ യുടെ പി. എ. യുമായ ബി.എസ്.രാജേഷ് പിന്തുണയുമായി ഉണ്ടായിരുന്നു. ന്യൂസ് പേപ്പർ കളക്ഷന്റെ മണ്ഡലം തല ഉത്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം നിർവ്വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസിൽ അൻസാരി,കോൺഗ്രസ് ഭാരവാഹികളായ ഭാഗി അശോകൻ,സഞ്ജു സുന്ദർ, മനു ശങ്കർ എന്നിവർ നേതൃത്വം നൽകി.