Thursday, August 29, 2024
HomeKERALAവടക്കാഞ്ചേരി ബസപകടം : പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി ബസപകടം : പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി ബസപകടത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. കൂടാതെ അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.

ട്വിറ്ററിലായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മും പ്രധാന മന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചത്. സ്‌കൂള്‍ കുട്ടികളുടെ വിലപ്പെട്ട ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. അപകടത്തിന്റെ ഇരകളുടെ കുടുംബങ്ങള്‍ളോട് അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഇരു നേതാക്കളും ട്വിറ്ററില്‍ കുറിച്ചു.

അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും. പരുക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അടിയന്തിര ധനസഹായം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES