Monday, August 26, 2024
HomeINFORMATIONS & PROJECTSകറിവേപ്പില എത്രനാള്‍ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കുവാനുള്ള പൊടിക്കൈകൾ..?

കറിവേപ്പില എത്രനാള്‍ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കുവാനുള്ള പൊടിക്കൈകൾ..?

കറിവേപ്പില എത്രനാള്‍ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കുവാനുള്ള പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം,

ചെറിയ തണ്ടുകളോടുകൂടിയ കറിവേപ്പില വാങ്ങാന്‍ നോക്കണം. അല്ലെങ്കില്‍ കറിവേപ്പില ചീത്തയായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വാ വലുപ്പമുള്ള കുപ്പിയുടെ ജാറില്‍ വെള്ളം നിറച്ച്‌ അതില്‍ കറിവേപ്പില തണ്ടുകള്‍ ഇട്ട് വയ്ക്കാം. ഒരാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ ഈ രീതി വളരെ അധികം സഹായിക്കും.

കുറച്ച്‌ മൂത്ത ഇലകളാണെങ്കില്‍ തണ്ടോടു കൂടി പൊട്ടിച്ച്‌ എടുത്ത് ഒരു ബേയ്‌സിനില്‍ കുറച്ച്‌ വെള്ളമെടുത്ത് അതില്‍ ഒരു അടപ്പ് വിനിഗര്‍ ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് കറിവേപ്പിലകള്‍ മുക്കി വയ്ക്കാം.

അല്‍പ്പ സമയം മുക്കിവെച്ച ശേഷം ഇലകള്‍ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറില്‍ നിവര്‍ത്തിയിട്ടാം. രാവിലെ വരെ വെള്ളം ഉണക്കാന്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളം നന്നായി തോരുമ്പോള്‍ ഈ ഇലകള്‍ ഒരു കോട്ടണ്‍ തുണിയില്‍ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES