സ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പ്ലാനുകള്‍ (സ്‌കൂള്‍ ദുരന്തനിവാരണ പ്ലാനുകള്‍) തയ്യാറാക്കാനും പ്രാവര്‍ത്തികമാക്കാനും സഹായിക്കുന്ന ആപ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചു. യൂണിസെഫിന്റെ സംയുക്ത സഹകരണത്തോടെ ‘ഉസ്‌കൂള്‍’ എന്ന പേരിലാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെയും അധ്യാപക, അനധ്യാപക, രക്ഷാകതൃ സമിതികളുടെയും പങ്കാളിത്തത്തോടെ സ്കൂള്‍ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ് ലക്ഷ്യം.
സുരക്ഷാ പദ്ധതിരേഖ തയ്യാറാക്കുന്നതില്‍ അധ്യാപകരെ സഹായിക്കുക എന്നതാണ് ആപ്‌കൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍, സ്‌കൂളുകളിലെ വിവിധ അപകട സാധ്യതകളുടെ വിവരണം, സ്‌കൂള്‍ സുരക്ഷാസമിതി അംഗങ്ങളുടെ പേരുവിവരങ്ങള്‍, സ്‌കൂള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവയെല്ലാം ആപ്പില്‍ രേഖപ്പെടുത്തി പ്ലാനുകള്‍ തയ്യാറാക്കാം.

