പത്ത് വര്‍ഷം മുമ്പുള്ള ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കണമെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.ഐ).
മേല്‍വിലാസവും പേരും ഫോണ്‍നമ്ബറും മറ്റ് വിവരങ്ങളും ഓണ്‍ലൈനില്‍ മൈ ആധാര്‍ പോര്‍ട്ടലിലൂടെയും ആധാര്‍ കേന്ദ്രങ്ങളിലൂടെയും പുതുക്കാം.
പുതുക്കല്‍ നിര്‍ബന്ധമാണെന്ന് അറിയിപ്പിലില്ല. തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് പുതുക്കാം. തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളില്‍ പുതുക്കല്‍ തുടങ്ങി. മറ്റിടങ്ങളില്‍ ഡിസംബര്‍ ആദ്യവാരം തുടങ്ങും.

