Monday, August 26, 2024
HomeKERALAശബരിമലയില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി ജോലിക്കായ് അവസരം : വിമുക്തഭടന്‍മാര്‍ക്ക് മുൻഗണന.

ശബരിമലയില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി ജോലിക്കായ് അവസരം : വിമുക്തഭടന്‍മാര്‍ക്ക് മുൻഗണന.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീ‍ഴിലുള്ള ശബരിമല,പമ്പ,നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ കൊല്ലവര്‍ഷം 1198 ലെ മണ്ഡലം-മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി സേവനം അനുഷ്ടിക്കാന്‍ വിമുക്തഭടന്‍മാര്‍ക്കും സംസ്ഥാന പോലീസ്,എക്സൈസ്,ഫയര്‍ ഫോ‍ഴ്സ്,ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവര്‍ക്കും അവസരം.

മേല്‍പ്പറഞ്ഞ ഏതെങ്കിലും സര്‍വ്വീസില്‍ കുറഞ്ഞത് 5 വര്‍ഷം ജോലി നോക്കിയിട്ടുള്ളവരും 65 വയസ്സ് പൂര്‍ത്തിയാകാത്തവരും ശാരീരികശേഷി ഉള്ളവരുമായ ഹിന്ദുവിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം,ഭക്ഷണം എന്നിവ സൗജന്യമാണ്.വിശദാംശങ്ങള്‍ക്ക് www.travancoredevaswomboard.org സന്ദര്‍സിക്കുക.പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 22.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES