വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാളിന് തുടക്കമായി. ഇന്നലെ വൈകിട്ട് ഇടവക വികാരി ഫാ.ജോർജ് ഗോമസ് തിരുനാൾ കൊടിയേറ്റി. അതിരൂപതാ മെത്രാപ്പോലീത്ത ഡോ തോമസ് ജെ നെറ്റോ, സ്വാമി സാന്ദ്രാനന്ദ, അൽഹാഫിസ് മുഹമ്മദ് ഷിബിലി ഹസനി അൽ ഖാസിമി മൗലവി എന്നിവർ അനുഗ്രഹസന്ദേശങ്ങൾ നൽകി.
തുടർന്ന് ഗായകസംഘം ആലപിച്ച ‘അസതോമ സദ്ഗമയ’ എന്ന ആർഷഭാരത മന്ത്രധ്വനിക്കുശേഷം ഇടവക ഭാരവാഹികൾ കൈമാറിയ ക്രിസ്തുരാജ പതാക ഫാ ജോർജ് ഗോമസ് വാനിലേക്കുയർത്തി.
മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ, എം.വിൻസന്റ് എം.എൽ.എ, മുൻ മന്ത്രിമാരായ എം വിജയകുമാർ, സുരേന്ദ്രൻ പിള്ള, വി എസ് ശിവകുമാർ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നവംബർ 21ന് വൈകിട്ട് 5.30ന് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജോ നെറ്റോ മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൻ ദിവ്യബലിയോടുകൂടി തിരുനാളിന് സമാപനമാകും.

