എം എന്‍ ആര്‍ ജി ഇ എസ് (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ) തൊഴിലാളികള്‍ക്കു 15 ദിവസത്തിനകം വേതനം ലഭ്യമായില്ലെങ്കില്‍ 16-ാം ദിനം മുതല്‍ വേതനത്തിന്റെ 0.05% വീതം ദിവസേന നഷ്ടപരിഹാരമായി നല്‍കണമെന്ന വ്യവസ്ഥകൾ ചട്ടത്തിലുൾപ്പെടുത്തി.
വേതനം വൈകാന്‍ കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്ബളത്തില്‍നിന്ന് ഈ തുക ഈടാക്കും.
ഒരു പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ ഉദ്യോഗസ്ഥര്‍ 5 ദിവസത്തിനകം പരിശോധന നടത്തണം. 6 ദിവസത്തിനകം വേതനപ്പട്ടിക തയാറാക്കി, 7 ദിവസത്തിനകം തുക നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു. സമയത്തിനു വേതനം നല്‍കിയാലും വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ സാധിക്കാതെ വരിക, പ്രകൃതിദുരന്ത സാഹചര്യം, ഫണ്ട് ഇല്ലാത്ത സ്ഥിതി തുടങ്ങിയ ഘട്ടങ്ങളില്‍ ഒഴികെ നഷ്ടപരിഹാരം ഉറപ്പാക്കും.

