രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായ് തുറന്നു കൊടുക്കുന്നു.
ഡിസംബർ 1 മുതൽ ആഴ്ചയിൽ 5 ദിവസമാണ് രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.
ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സന്ദർശനം ലഭ്യമാകും. ഗസറ്റഡ് അവധി ദിവസങ്ങളിൽ ഇത് സാധ്യമല്ല.
രാവിലെ 10 മുതൽ 11 വരെ, 11 മുതൽ 12 വരെ, ഉച്ചയ്ക്ക് 12 മുതൽ ഉച്ചയ്ക്ക് 1 വരെ, ഉച്ചയ്ക്ക് 2 മുതൽ 3 വരെ, 3 മുതൽ 4 വരെ എന്നിങ്ങനെയാണ് കാണാനുള്ള സമയ സ്ലോട്ടുകൾ.

