Sunday, September 1, 2024
HomeKERALAപഴയ ഒരു രൂപ, അമ്പത് പൈസാ നാണയങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കുന്നു.

പഴയ ഒരു രൂപ, അമ്പത് പൈസാ നാണയങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കുന്നു.

പഴയ ഒരു രൂപയുടേയും അമ്പത് പൈസാ നാണയങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കുന്നു.
ഒരു രൂപയുടേയും അമ്പത് പൈസയുടേയും കോപ്രനിക്കല്‍ നാണയങ്ങളാണ് പിന്‍വലിക്കുന്നത്. ചെമ്പ് , നിക്കല്‍ എന്നീ ലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന നാണയങ്ങളാണ് കോപ്പര്‍ നിക്കല്‍ (കപ്രോനിക്കല്‍) നാണയങ്ങള്‍. ഇനി ഇത്തരം നാണയങ്ങള്‍ ബാങ്കില്‍ എത്തിയാല്‍ ബാങ്ക് പിന്നീട് ഇവ പുറത്തുവിടില്ല.

ഒരു രൂപ, അമ്പത് പൈസ കോപ്ര നിക്കല്‍ നാണയത്തുട്ടുകള്‍ ഇനി പുതുതായി നിര്‍മ്മിക്കുകയുമില്ല. ഇവയുടെ നിര്‍മാണം അവസാനിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച്‌ ആര്‍ബിഐ ന്യൂ ഡല്‍ഹിയിലെ ഐസിഐസിഐ ബാങ്കിന് നിര്‍ദേശം നല്‍കി. ഇത്തരം കോപ്രനിക്കല്‍ നാണയങ്ങള്‍ കൂടുതലായി കൈവശമുള്ളവര്‍ക്ക് അവ ബാങ്കില്‍ നൽകി മാറ്റി വാങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES