Saturday, August 24, 2024
HomeGENERAL NEWSഇന്ന് ലോക മനുഷ്യാവകാശ ദിനം (World Human Rights Day)

ഇന്ന് ലോക മനുഷ്യാവകാശ ദിനം (World Human Rights Day)

ഇന്ന് ലോക മനുഷ്യാവകാശ ദിനം (World Human Rights Day) മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായുള്ള ദിനം. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 10 നാണ് ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത്. 1948 ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.

1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു. എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.

മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്‍ഡും ഈ ദിനത്തിലാണ് നൽകുന്നത്.

മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകള്‍ ഈ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം. വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES