നൂതന ജലസേചന സംവിധാനങ്ങളായ ഡ്രിപ് , സ്പ്രിങ്ക്ലർ, മൈക്രോ സ്പ്രിങ്ക്ലർ, റെയ്ൻ ഗൺ എന്നിവ കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
ജലത്തിന്റെ ഉപയോഗം പരമാവധി കുറച്ച് എല്ലാ വിളകൾക്കും ആവശ്യാനുസരണം കൃത്യമായ അളവിൽ യഥാസമയം ജലവും വളവും നല്കാൻ ഈ സംവിധാനത്തിലൂടെ സാധ്യമാണ്. മേല്പറഞ്ഞ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്ന കർഷക്കർക്ക് പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന ( PMKSY PDMC ) വഴി നിബന്ധനകളോടെ 55 % വരെ സബ്സിഡി ലഭിക്കുന്നതാണ്.
അപേക്ഷ ഫോം അസിറ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നോ 9633708539,9495516968 എന്നി വാട്ട്സ്ആപ് നമ്പറുകളിൽ നിന്നോ ലഭ്യമാണ്.
അപേക്ഷ പൂരിപ്പിച് ഒപ്പം ആധാർ കാർഡിന്റെ കോപ്പി , തൻ വർഷത്തെ കരം തീർത്ത രസീത് , ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി, പാസ്പോര്ട്ട് സൈസ് ഫോട്ടോ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്( SC / ST ആണെങ്കിൽ ) എന്നിവയും ചേർത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, ആനയറ പി.ഓ , തിരുവനന്തപുരം -695029 എന്ന അഡ്രസ്സിൽ പോസ്റ്റ് വഴി അയച്ചുതരുകയോ നേരിട് എത്തിക്കുകയോ ചെയേണ്ടതാണ്.
പരമാവധി അഞ്ചു ഹെക്ടർ സ്ഥലത്തുവരെ സൂക്ഷ്മ ജലസേചന പദ്ധതി സ്ഥാപിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9633708539, 9495516968, 9745286112 , 98464322580 എന്നി വാട്ട്സ്ആപ് നമ്പറുകളിൽ ബദ്ധപ്പെടാവുന്നതാണ്.

