അഞ്ചുതെങ്ങ് ജനമൈത്രി പോലീസിന്റെയും ഡോ. അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടേയും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ
സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2023 ജനുവരി 8 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ കായിക്കര കുമാരനാശാൻ സ്മാരകത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അഞ്ചുതെങ്ങ് പോലീസ് ISHO എസ് ചന്ദ്രദാസ് അദ്ധ്യക്ഷതവഹിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവഹിക്കും.
അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ക്യാമ്പിൽ കമ്പ്യൂട്ടറൈസ്ഡ് നേത്ര ചികിത്സ കണ്ണിന്റെ പ്രഷർ ചെക്കിംഗ്, ഗ്ലൂക്കോമ, കോർണ്ണിയ പരിശോധനകൾ, കുട്ടികൾക്കായി പ്രത്യേക നേത്രവിഭാഗം, തിമിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് 30% ഡിസ്ക്കൗണ്ട്, HA, OCT, Synaptophore എന്നീ ടെസ്റ്റുകൾ ആവശ്യമുള്ളവർക്ക് 30% വരെ ഡിസ്ക്കൗണ്ട്, Retinal Laser, A-Scan, HFA എന്നിവയ്ക്ക് 30% വരെ ഡിസ്ക്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ പരിശോധനയിൽ കണ്ണടകൾ ആവശ്യമുള്ളവർക്ക് ക്യാമ്പ് സൈറ്റിൽ നിന്നും 50% ഡിസ്കൗണ്ട് വിലയിൽ
ലഭിക്കുന്നതാണ്. ഇവ
200 രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക.
വിനോദ് (ജനമൈത്രി സിവിൽ പോലീസ് ഓഫീസർ അഞ്ചുതെങ്ങ് പോലീസ്) 8848772093, അൻസർ 9496330607, ഷിജു 9961850429, ക്യാമ്പ് കോർഡിനേഷനും, മാർക്കറ്റിംഗും – റോബിൻ റ്റി.പി. 9061329444.

