Monday, August 26, 2024
HomeANCHUTHENGUനെടുങ്ങണ്ട എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ്കളും നിർദ്ധന രോഗികൾക്ക് ചികിത്സാ ധനസഹായവും...

നെടുങ്ങണ്ട എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ്കളും നിർദ്ധന രോഗികൾക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്യുന്നു.

നെടുങ്ങണ്ട ഒന്നാം പാലം എസ്എൻഡിപി ശാഖയുടെയും ചിറയിൻകീഴ് എസ്എൻഡിപി യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ 2021 – 22 അദ്ധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ട പരീക്ഷകളിൽ എല്ലാവിഷയത്തിനും എ-പ്ലസ്ടിയ വിദ്യാർത്ഥികൾക്ക് അവാർഡും നെടുങ്ങണ്ട ശാഖയിൽ ഉൾപ്പെട്ട നിർദ്ധനരായ പത്ത് രോഗികൾക്ക് യൂണിയനിൽ നിന്നുളള ചികിത്സാ ധന സഹായവും 22 ന് രാവിലെ 10:30 ന് ശാഖാ ഓഫീസിൽ കൂടുന്ന യോഗത്തിൽ വിതരണം ചെയ്യുന്നു.

ചടങ്ങ് ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് വിഷ്ണുഭക്തൻ ഉദ്ഘാടനം നിർവഹി ക്കും. ഒന്നാംപാലം എസ്എൻഡിപി ശാഖായോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ വിഷ്ണു ആർ പ്രസാദ് അദ്ധ്യക്ഷത വഹിക്കും.

കൺവീനർ സജീവ് എസ് സ്വാഗതം പറയും, റിപ്പോർട്ട് അവതരണം യൂണിയൻ പ്രതിനിധി ബൈജു തോന്നയ്ക്കൽ, ചിറയിൻകീഴ് എസ്എൻഡിപി യോഗം സെക്രട്ടറി ശ്രീകുമാർ പെരുങ്കുഴി അവാർഡ്ദാനം നിർവ്വഹിയ്ക്കും.

വൈസ്പ്രസിഡന്റ് പ്രദീപ് സഭവിള,ഡയറക്ടർ ബോർഡ് അംഗം അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ കൃത്തിദാസ്, ഡി ചിത്രാംഗദൻ, ഒന്നാംപാലം എസ്എൻഡിപി ശാഖായോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ ടി പിലാന്റ് എന്നിവർ സംസാരിക്കും. രമണി ടീച്ചർ വക്കം ഗുരുസ്മരണ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES