വായുമലിനീകരണവും ശബ്ദമലിനീകരണവും കോര്‍പ്പറേഷന്റെ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കു ലക്ഷ്യം വച്ച്കൊണ്ട് കെഎസ്‌ആര്‍ടിസിക്ക് കേന്ദ്രസര്‍ക്കാര്‍ 1000 ഇലക്‌ട്രിക് ബസുകള്‍ നല്‍കുന്നു.
250 ബസുകള്‍ സൗജന്യമായി നല്‍കുമ്ബോള്‍, ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കാവുന്ന 750 ബസുകളുമാണ് നൽകുന്നത്.
രണ്ട് പദ്ധതികളിലായാണ് ആയിരം ബസുകള്‍ കെഎസ്‌ആര്‍ടിസിക്ക് നല്‍കുക. നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷന്‍ ഓഫ് സിറ്റി സര്‍വീസ് സ്കീമില്‍ ഉള്‍പ്പെടുത്തി 250 ഇ ബസുകള്‍ സൗജന്യമായി നല്‍കും. ഊര്‍ജ്ജ വകുപ്പിന്റെ നാഷണല്‍ ബസ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് ബാക്കിയുള്ള 750 ബസുകള്‍ നല്‍കുക. ശരാശരി ഒരു കോടി രൂപ വിലവരുന്ന ബസുകളാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിനായി നല്‍കുക.
ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്ററിലേറെ ഓടുന്നവയാണ് 750 ഇ- ബസുകള്‍.നഗര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും. ഊര്‍ജ്ജ വകുപ്പിന്റെ നാഷണല്‍ ബസ് പ്രോഗ്രം പ്രകാരം ലഭിക്കുന്ന 750 ബസുകള്‍ക്ക് ഡ്രൈവറുടെ ശമ്പളം ഉള്‍പ്പെടെ കിലോമീറ്ററിന് 43 രൂപ വാടകയിനത്തിൽ നല്‍കണം.
എന്നാൽ ഡ്രൈവറെ നല്‍കുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന ആവിശ്യവുമായി സംസ്ഥാന ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതായും സൂചനയുണ്ട്.

