ഇലക്‌ട്രോണിക് സിഗരറ്റുകളുടെ നിരോധനം ഫലപ്രദമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള സ്റ്റേഷനറി സ്റ്റോറുകളിലും ഓണ്‍ലൈനായും ഇ-സിഗരറ്റ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇലക്‌ട്രോണിക് സിഗരറ്റുകളുടെ ഉത്പാദനം, ഇറക്കുമതി, ഗതാഗതം, വില്‍പന, വിതരണം, സംഭരണം, പരസ്യം എന്നിവ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ ഇ-സിഗരറ്റ് നിരോധന നിയമപ്രകാരം നിരോധിച്ചതാണ്.
നിയമം ലംഘിക്കുന്നവര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ചുള്ള ശിക്ഷ നല്‍കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചുമതലയുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്കൂള്‍, കോളജ് തലങ്ങളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തണമെന്നും കേന്ദ്രം ആവശ്യപെട്ടു.

