Wednesday, August 28, 2024
HomeINTER NATIONALഇസ്രയേലിലേക്ക് കൃഷിവകുപ്പ് അയച്ച കര്‍ഷകരില്‍ ഒരാൾ മുങ്ങിയതായ് സംശയം : പരാതിയുമായ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.

ഇസ്രയേലിലേക്ക് കൃഷിവകുപ്പ് അയച്ച കര്‍ഷകരില്‍ ഒരാൾ മുങ്ങിയതായ് സംശയം : പരാതിയുമായ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.

ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തിലെ ഒരു കര്‍ഷകനെ കാണാതായി.
കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്.

ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകനും ഈ മാസം 12 നായിരുന്നു ഇസ്രയേലിലേക്ക് പോയത്. വെളളിയാഴ്ച രാത്രിമുതലാണ് ബിജുവിനെ കാണാതാകുന്നത്.

എംബസിയിലും ഇസ്രയേല്‍ പോലീസിലും ബി അശോക് പരാതി നല്‍കി. മറ്റുളളവര്‍ നാട്ടിലേക്ക് തിരിച്ചു. ഇസ്രയേല്‍ ഹെര്‍സ് ലിയയിലെ ഹോട്ടലില്‍ നിന്ന് 17 നു രാത്രിയോടെയായിരുന്നു ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പുറപ്പെടാനൊരുങ്ങി നിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന്‍ വാഹനത്തില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് അപ്രത്യക്ഷനാകുകയായിരുന്നു.

പാസ്‌പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ബിജുവിന്റെ കയ്യില്‍ കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുളളവര്‍ പറയുന്നു. ഇസ്രയേലിലേക്കുളള എയര്‍ ടിക്കറ്റിനുളള പണം ബിജു കുര്യന്‍ നല്‍കിയിരുന്നുവെങ്കിലും വീസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുളളതാണ്. ഇതിന് മേയ് 8 വരെ കാലാവധിയുണ്ട്.

അതേസമയം ബിജു കുടുംബവുമായി ബന്ധപ്പെട്ടതായി സഹോദരന്‍ പറഞ്ഞു. താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും ബിജു ഭാര്യയോട് പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫാണെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES