നാളികേര വികസന ബോർഡ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണിത്.
26 പൈസ ഒരു ദിവസം നീക്കി വയ്ക്കുകയാണെങ്കിൽ 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയും.
▪️ഗുണഭോക്താവ് അടയ്ക്കേണ്ട തുക : 94 രൂപ
▪️അപകട ചികിത്സ ചെലവ്, അപകട അനുബന്ധ തൊഴിൽ നഷ്ട ആനുകൂല്യം, ആശ്രിത നഷ്ടപരിഹാര (മരണപ്പെട്ടാൽ) പരിരക്ഷ ലഭിയ്ക്കുന്നു.
▪️തെങ്ങ് കയറ്റ തൊഴിലാളികൾക്കും നീര ടെക്നീഷ്യൻമാർക്കും ഈ ഇൻഷുറൻസിൽ പങ്കാളിയാകുവാൻ അർഹതയുണ്ട്.
▪️പ്രായപരിധി 18 മുതൽ 65 വരെ.
കൂടുതൽ വിവരങ്ങൾക്ക് 0484 – 2377266, extn 255 www.coconutboard.gov.in CDB. കൊച്ചി.

