Tuesday, September 3, 2024
HomeINFORMATIONS & PROJECTSമാര്‍ച്ച്‌ 31-ന് മുമ്പ് പാന്‍ - ആധാര്‍ ലിങ്കിങ്ങിൽ സാവകാശം ലഭിയ്ക്കുന്നവർ ആരൊക്കെ..?

മാര്‍ച്ച്‌ 31-ന് മുമ്പ് പാന്‍ – ആധാര്‍ ലിങ്കിങ്ങിൽ സാവകാശം ലഭിയ്ക്കുന്നവർ ആരൊക്കെ..?

മാര്‍ച്ച്‌ 31-ന് മുമ്പ് നിക്ഷേപകരും നികുതിദായകരും തങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT) പ്രസ്താവിച്ചത് പ്രകാരം 2023 മാര്‍ച്ച്‌ 31-നകം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ 2023 ഏപ്രില്‍ 1 മുതല്‍, ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുന്നതാണ്.

എന്നാല്‍ ആദായ നികുതി നിയമം അനുസരിച്ച്‌, 2017-ല്‍ ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ നാല് വിഭാഗങ്ങളെ നിര്‍ബന്ധിത ആധാര്‍ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ നിന്നും സാവകാശം നൽകി ഒഴിവാക്കിയിട്ടുണ്ട്.

▪️ സാവകാശം ലഭ്യമാകുന്നത് ആർക്കൊക്കെ..?

  1. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, ജമ്മു കാശ്മീര്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാര്‍.
  2. 1961-ലെ ആദായനികുതി നിയമം അനുസരിച്ച്‌ പ്രവാസിയെ ഒഴിവാക്കിയിട്ടുണ്ട്
  3. 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍
  4. ഇന്ത്യന്‍ പൗരനല്ലാത്തവരെ

▪️ആധാര്‍-പാന്‍ ലിങ്കിംഗിങ്ങ് സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ..?

  1. incometax.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  2. ‘ലിങ്ക് ആധാര്‍ സ്റ്റാറ്റസ്’ ഓപ്ഷനായി ക്ലിക് ചെയ്യുക.
  3. നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക, തുടര്‍ന്ന് ‘ലിങ്ക് ആധാര്‍ സ്റ്റാറ്റസ് കാണുക’ എന്നത് തിരഞ്ഞെടുക്കുക.
  4. നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു സന്ദേശം നിങ്ങളുടെ സ്ക്രീനില്‍ ദൃശ്യമാകും.
    നിങ്ങളുടെ പാന്‍ 10 അക്കമുള്ള പാന്‍ – ആധാര്‍ നമ്പര്‍ 12 അക്ക ആധാര്‍ കാര്‍ഡ് നമ്പറുമായി ലിങ്ക് ചെയ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES