Sunday, September 1, 2024
HomeKERALAപ്രധാനമന്ത്രി ഉജ്ജ്വല ഗുണഭോക്താകൾക്കുള്ള എല്‍പിജി സിലിണ്ടർ സബ്‌സിഡി 1 വര്‍ഷത്തേക്ക് കൂടി നീട്ടി.

പ്രധാനമന്ത്രി ഉജ്ജ്വല ഗുണഭോക്താകൾക്കുള്ള എല്‍പിജി സിലിണ്ടർ സബ്‌സിഡി 1 വര്‍ഷത്തേക്ക് കൂടി നീട്ടി.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ.

രാജ്യത്തെ 9.60 കോടി ഗുണഭോക്താക്കള്‍ക്ക് ഇനി ഒരു വര്‍ഷത്തേക്ക് സിലിണ്ടറിന് 200 രൂപ സബ്‌സിഡി ലഭിക്കും. സബ്‌സിഡിയില്‍ 12 സിലിണ്ടറുകള്‍ വാങ്ങാം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. സബ്‌സിഡി നല്‍കുന്നതിന് സാമ്ബത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ 12 സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡി കഴിഞ്ഞ വര്‍ഷം മേയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2023 മാര്‍ച്ച്‌ ഒന്ന് വരെ 9.59 കോടി ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.

ഇതിനായി 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 6,100 കോടി രൂപയും 2023-24ല്‍ 7,680 കോടി രൂപയാണ് ചിലവ്. അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നേരിട്ട് നിക്ഷേപിക്കും.

രാജ്യത്തെ ഗ്രാമീണ – ദരിദ്രരായ കുടുംബങ്ങള്‍ക്ക് എല്‍പിജി ലഭ്യമാക്കുന്നതിന് 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചത്. ഇതുവഴി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് ആദ്യത്തെ ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുന്നു. കൂടാതെ, ഒരു വര്‍ഷം 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ അധിക സബ്‌സിഡിയും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES