Friday, August 23, 2024
HomeINFORMATIONS & PROJECTSസ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ രെജിസ്റ്റര്‍ ചെയ്യാൻ വെബ്‌സൈറ്റ് സംവിധാനവുമായ് കേന്ദ്രസർക്കാർ.

സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ രെജിസ്റ്റര്‍ ചെയ്യാൻ വെബ്‌സൈറ്റ് സംവിധാനവുമായ് കേന്ദ്രസർക്കാർ.

സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ രെജിസ്റ്റര്‍ ചെയ്യാൻ വെബ്‌സൈറ്റ് സംവിധാനവുമായ് കേന്ദ്രസർക്കാർ.
നിങ്ങള്‍ വാങ്ങുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കാനും ഈ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം. വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്നും ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് പുതിയ വെബ്സൈറ്റും സേവനങ്ങളും പ്രയോജനപ്പെടുത്താനും അതുവഴി നിങ്ങൾ വാങ്ങിയ മൊബൈൽ മാറ്റാരിൽ നിന്നെങ്കിലും അപഹരിയ്ക്കപ്പെട്ടതാണോ എന്ന് പരിശോധിക്കുവാനും സാധിക്കും.

ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിയ്ക്കും. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണിനെക്കുറിച്ചുളള വിവരങ്ങളടക്കം പരാതി നല്‍കിയ ശേഷം പുതിയ വെബ്സൈറ്റില്‍ സ്വയം പരാതി രജിസ്റ്റര്‍ ചെയ്യണം. സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഉള്ള ഫോണുകളാണ് പുതിയ വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.

ഫോണ്‍ നഷ്ടപ്പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും ചേര്‍ത്തായിരിയ്ക്കണം വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനൊപ്പം ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സിംകാര്‍ഡിലെ നമ്പറും (ഫോണ്‍ നമ്പര്‍) ഇമെയില്‍ വിലാസവും നല്‍കി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പു വരുത്താം. കൂടാതെ, ഒടിപി ലഭിക്കാനായി, പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഫോണ്‍ നമ്പറും നല്‍കണം.

ഐഎംഇഐ നമ്പര്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലിലും ബോക്സിലും ഉണ്ടായേക്കാം. അവ കൈമോശം വന്നെങ്കില്‍ ഫോണില്‍ ഇങ്ങനെ ഡയല്‍ ചെയ്യുകþ*#06#. വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്നും ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് പുതിയ വെബ്സൈറ്റും സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ പറയുന്നു.

▪️വെബ്സൈറ്റ് സേവനത്തിന്റെ പ്രത്യേകതകൾ.

വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ ഐഎംഇഐ നമ്പർ വെബ്സൈറ്റില്‍ കൊടുക്കുക. അത് ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ, ഡ്യൂപ്ലിക്കേറ്റ് ആണോ, ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്നതാണോ എന്നൊക്കെ മനസ്സിലാക്കാന്‍ അതുവഴി സാധിക്കും.
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക് ചെയ്ത ശേഷം തിരിച്ചു കിട്ടിയാല്‍ അത് അണ്‍ബ്ലോക് ചെയ്യാനും സിഇഐആര്‍ വെബ്സൈറ്റ് വഴി സാധിക്കും. റിക്വെസ്റ്റ് ഐഡി, മൊബൈല്‍ നമ്പര്‍, എന്തു കാരണത്താലാണ് അണ്‍ബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ചോദിക്കും. സിഇഐആര്‍ വഴി ബ്ലോക്ക് ചെയ്ത ഫോണ്‍ അണ്‍ബ്ലോക് ചെയ്യാതെ ഉടമയ്ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. വെബ്സൈറ്റ് : https://www.ceir.gov.in/Home/index.jsp

▪️നോ യുവര്‍ മൊബൈല്‍ (കെവൈഎം) സേവനമാണ് മറ്റൊരു ലക്ഷ്യം.

സിഇഐആര്‍ വെബ്സൈറ്റ് വഴിയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന മൊബൈലിനെക്കുറിച്ച്‌ അറിയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ ലിങ്ക് പ്രയോജനപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES