ബിരുദപരീക്ഷയിൽ ഉന്നത വിജയം നേടിയ നെടുങ്ങണ്ട സ്വദേശിനി അഞ്ജലിയെ ബിജെപിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി CBCSS B.Sc മാത്തമറ്റിക്സ് പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമുയർത്തി അമൂല്യനേട്ടത്തിന് അർഹയായ അഞ്ചുതെങ്ങ് നെടുങ്ങണ്ട മേലേകൈമുണ്ടൻ വിളാകത്ത് അർജുൻ സിന്ധു ദമ്പതികളുടെ മകൾ അഞ്ജലിയെയാണ് ബിജെപി നെടുങ്ങണ്ട ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.
ബിജെപി നെടുങ്ങണ്ട ബൂത്ത് കമ്മറ്റി പ്രസിഡന്റ് സുനിലാൽ അഞ്ജലിയെ പൊന്നാട ചാർത്തി അനുമോദിച്ച ചടങ്ങിൽ ബിജെപി ബിജെപി അഞ്ചുതെങ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സതീഷ്,സെക്രട്ടറി വിശാൽ എസ് ദീപ്, മുരുകൻ, കടക്കാവൂർ മണ്ഡലം യുവമോർച്ച കമ്മിറ്റി അംഗം ശ്യാം ശർമ, നെടുങ്ങണ്ട ബിജെപി ബൂത്ത് കമ്മിറ്റി കമ്മിറ്റി അംഗങ്ങളായ ജ്യോതി, അക്ഷയ്, അർജുൻ, മുരുഗൻ, തുടങ്ങിയവർ പങ്കെടുത്തു.

