Wednesday, August 28, 2024
HomeKERALAഇന്ന് വിഷു : ഏവർക്കും അഞ്ചുതെങ്ങ് വാർത്തകളുടെ ആശംസകൾ.

ഇന്ന് വിഷു : ഏവർക്കും അഞ്ചുതെങ്ങ് വാർത്തകളുടെ ആശംസകൾ.

നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്. കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ
ഓട്ടുരുളിയിൽ വാൽക്കണ്ണാടി, ഗ്രന്ഥം, സ്വർണം, ഞൊറിഞ്ഞ കസവുമുണ്ട്, ഉണങ്ങലരി, കൃഷ്ണവിഗ്രഹം, നാണയങ്ങൾ, പലതരം ഫലങ്ങളും. ഒപ്പം സ്വർണ നിറത്തിൽ കൊന്നപ്പൂവും.

കൊന്നപ്പൂ കൃഷ്ണന്റെ കിരീടവും കണിവെള്ളരി മുഖവും വിളക്കിലെ തിരി കണ്ണുകളായും മാറുമ്പോൾ ആ കാഴ്ചയിൽ നിറയുന്നത് മണ്ണും വിണ്ണും മലയാളിയുടെ മനസും കൂടിയാണ്. കൈനീട്ടത്തിനൊപ്പം സ്‌നേഹവും നന്മകളും സമൃദ്ധിയും അകത്തും പുറത്തും പുലരട്ടെ എന്ന പ്രാർഥനയും.

ഏവർക്കും, അഞ്ചുതെങ്ങ് 👁️‍🗨️ വാർത്തകളുട ഹൃദയം നിറഞ്ഞ വിഷു ആശംസകൾ…

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES