Friday, August 30, 2024
HomeCRIME & POLICEമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒന്നാം ക്ലാസുകാരന്‍ കസ്റ്റഡിയില്‍.

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒന്നാം ക്ലാസുകാരന്‍ കസ്റ്റഡിയില്‍.

മൂന്ന് വയസ്സുകാരിയെ ഒന്നാം ക്ലാസുകാരന്‍ ബലാത്സംഗം ചെയ്തെന്നു പരാതി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് വയസ്സുകാരിയെ സ്കൂളില്‍ വെച്ച്‌ ആണ്‍കുട്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. ശനിയാഴ്ച്ച സ്കൂളിന്റെ ടെറസില്‍വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആണ്‍കുട്ടി. ഇതേ സ്കൂളില്‍ പ്ലേ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES