Sunday, August 25, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ് കയ്യാങ്കളി : വ്യാജ പരാതിയിന്മേൽ 10 ലക്ഷം മാനനഷ്ടം ആവിശ്യപ്പെട്ട് കേസ്...

അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ് കയ്യാങ്കളി : വ്യാജ പരാതിയിന്മേൽ 10 ലക്ഷം മാനനഷ്ടം ആവിശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസ് കയ്യാങ്കളി വ്യാജ പരാതിയിന്മേൽ ഇര 10 ലക്ഷം രൂപ മാനനഷ്ടം ആവിശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.

അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസിലെ കയ്യാങ്കളി വ്യാജ പരാതി നൽകിയവർക്കെതിരെ നഷ്ടപരിഹാരത്തിന് 10 ലക്ഷം രൂപ ആവിശ്യപ്പെട്ടുകൊണ്ടാണ് ഇര കോടതിയെ സമീപ്പിച്ചിരിക്കുന്നത്.

അഞ്ചുതെങ് കോവിൽതോട്ടം സ്വദേശി ബ്രീസ് ലാലാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. ബ്രീസ്ലാലിനെതിരെ അഞ്ചുതെങ്ങ് പോലീസ് എടുത്ത കേസ് വ്യാജ പരാതി ആണെന്ന് കണ്ട് കേസ് തള്ളിയ സാഹചര്യത്തിലാണ് ഈ 10 ലക്ഷം മാനനഷ്ടം ആവിശ്യപ്പെട്ടുകൊണ്ടുള്ള ഈ നീക്കം.

2015 നായിരുന്നു കേസിന് ആസ്‌പദമായ സംഭവം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് പ്രതി കയ്യാങ്കളിനടത്തിയെനായിരുന്നു പരാതി. ഇത് വ്യാജ പരാതി ആയിരുന്നെന്ന് കണ്ടെത്തി കോടതി കേസ് തള്ളിയതോടെയാണ് അന്നത്തെ അഞ്ചുതെങ്ങ് പോലീസ് ഓഫീസറായിരുന്ന സുഭാഷ്കുമാർ , കേസിലെ പരാതിക്കാരിയായിരുന്ന തൈക്കൂട്ടത്തിൽ ലത സാക്ഷി സുഭാഷ് ധർമ്മവിളാകം എന്നിവർക്കെതിരെയാണ് മാനനഷ്ടകേസ് ഫയൽ ചെയ്തിരിക്കുന്നത്. അഡ്വ വി രമേശാണ് കേസ് ഫയൽ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES