ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് വേദിയാവാന്‍ തിരുവനന്തപുരരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും തയ്യാറെടുക്കുന്നു. ബിസിസിഐ തയാറാക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം നേടിയിട്ടുള്ളത്.
അഹമ്മദാബാദ്, നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലഖ്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, രാജ്കോട്ട്, ഇൻഡോർ, ബെംഗളൂരു, ധർമ്മശാല, ചെന്നൈ എന്നിവയാണ് ലോകകപ്പ് വേദികളായി ബിസിസിഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പുറത്ത്വരുന്ന റിപ്പോര്‍ട്ട്കൾ.
ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന് മത്സരത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാവും വേദിയാവുക. ഈ വര്‍ഷം ഒക്ടോബര്‍ അഞ്ച് മുതലാണ് ഏകദിന ലോകകകപ്പ് തുടങ്ങുക.
ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയമാവും വേദിയാവുക. ഇന്ത്യന്‍ ടീം മാനേജ്മെന്റുമായി കൂടിയാലോച്ചിച്ച ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ മത്സരക്രമങ്ങള്‍ അന്തിമമായി തീരുമാനിക്കുക എന്നാണ് സൂചന.
ഐപിഎല്‍ പൂര്‍ത്തിയായതിന് പിന്നാലെ ലോകകപ്പിനറെ വേദികളും മത്സരക്രമവും ബിസിസിഐ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

