അഞ്ചുതെങ്ങിൽ ട്രാഫിക് സൈൻബോർഡ് മറച്ച് രാഷ്ട്രീയപാർട്ടി ബോർഡ് സ്ഥാപിച്ചത് യാത്രക്കാരെ വലയ്ക്കുന്നതായ് ആക്ഷേപം. അഞ്ചുതെങ്ങ് ജെൻക്ഷനിൽ മുഖ്യമന്ത്രിയ്ക്ക് പിൻതുണ പ്രഖ്യാപിച്ചുകൊണ്ട് സ്ഥാപിച്ച ഫ്ളക്ക് ബോർഡാണ് യാത്രക്കാരായ വിദേശ ടൂറിസ്റ്റ്കളെയടക്കം വലയ്ക്കുന്നത്.
അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, മുതലപ്പൊഴി തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റ്കൾ കടന്നു പോകുന്ന പ്രധാന പാതയിലാണ് സൈൻ ബോർഡ് മറയ്ച്ചുകൊണ്ട് ബോർഡ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
റോഡുകളിലും നടപ്പാതകളിലും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടാകുന്ന രീതിയില്‍ ഫ്ളെക്സുകള്‍, പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്സ് അനധികൃതമായി സ്ഥാപിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കാർ കർശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുന്നതിനിടെയാണ് അഞ്ചുതെങ്ങ് സിപിഎം പുത്തൻനട ബ്രാഞ്ച് കമ്മറ്റിയുടെ പേരിൽ മുഖ്യമന്ത്രിയ്ക്ക് പിൻതുണ നൽകി ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
പൊതു നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യിക്കാനും തദ്ദേശ സ്ഥാപന സെക്രട്ടറിയ്ക്ക് അധികാരമുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കെതിരെ കർശന നടപടി സ്വീകരിയ്ക്കുവാൻ ഉദ്യോഗസ്ഥർ തയ്യാറാകാറില്ല.

