Saturday, August 24, 2024
HomeTHIRUVANANTHAPURAMകൊച്ചുവേളി റെയിൽവേസ്റ്റേഷനിൽ നിന്ന് കാശ്മീരിലെ മാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടന യാത്ര.

കൊച്ചുവേളി റെയിൽവേസ്റ്റേഷനിൽ നിന്ന് കാശ്മീരിലെ മാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടന യാത്ര.

കൊച്ചുവേളിയിൽ നിന്ന് കാശ്മീരിലെ മാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുന്നു. ഐആര്‍സിടിസി ഭാരത് ഗൗരവ് സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര സംഘടിപ്പിക്കുന്നത്.

ഹൈദരാബാദും ആഗ്രയും മഥുരയും അമൃത്സറും കത്രയും ഡല്‍ഹിയും സന്ദര്‍ശിക്കുന്ന ഈ യാത്ര കുറഞ്ഞ ചെലവില്‍ ഒരു ഭാരതയാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണ്.

11 രാത്രിയും 12 പകലും നീണ്ടുനില്‍ക്കുന്ന യാത്രയില്‍ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും ചരിത്രയിടങ്ങളും കാണാം.

കൊച്ചുവേയില്‍ നിന്നാരംഭിച്ച്‌ ഹൈദരാബാദ് – ആഗ്ര – മഥുര – മാതാ വൈഷ്ണോ ദേവി കത്ര – അമൃത്സര്‍ – ഡല്‍ഹി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച്‌ തിരികെ കൊച്ചുവേളിയിലെത്തുന്ന ക്രമത്തിലാണ് ജൂലെ 1 മുതല്‍ 12 വരെ ഈ യാത്ര ക്രമീകരിച്ചിട്ടുള്ളത്.

▪️സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങളും കാഴ്ചകളും.

ഹൈദരാബാദ് – ചാര്‍മിനാര്‍, ഗോല്‍ക്കൊണ്ട കോട്ട, സമത്വ പ്രതിമ (രാമാനുജര്‍ പ്രതിമ)
ആഗ്ര – താജ്മഹല്‍
മഥുര – ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം
അമൃത്സര്‍ – വാഗാ അതിര്‍ത്തി, സുവര്‍ണ്ണ ക്ഷേത്രം.
കത്ര – ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം
ന്യൂഡല്‍ഹി – കുത്തബ് മിനാര്‍, ചെങ്കോട്ട, ഇന്ദിര മെമ്മോറിയല്‍, ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെമ്ബിള്‍, അക്ഷര്‍ധാം.
കൊച്ചുവേളി (KCVL) – നാഗര്‍കോവില്‍ (NCJ) -തിരുനെല്‍വേലി (TEN) – വിരുദുനഗര്‍ (VPT) – മധുര (MDU) – ഡിണ്ടിഗല്‍ (DG) – ട്രിച്ചി (TPJ) – ചിദംബരം (CDM) – വില്ലുപുരം (VM) – ചെങ്കല്‍പട്ട് (CGL) – താംബരം (TBM) – ചെന്നൈ എഗ്മോര്‍ (MS) – ചെന്നൈ എഗ്മോര്‍ (എംഎസ്) എന്നീ സ്റ്റേഷനുകളില്‍ നിന്ന് യാത്രയില്‍ കയറുവാനും ഇറങ്ങുവാനും കഴിയും.

യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നൈയിലെ ഐആര്‍സിടിസി സൗത്ത് സോണ്‍ ഓഫീസുമായി ബന്ധപ്പെടാം.

ഫോണ്‍- 044-28363726/27
മൊബൈൽ : 9003140682 / 8287931964

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES