Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ പൂവാല ശല്യം വർദ്ധിയ്ക്കുന്നു : വിദ്യാർത്ഥിനികളും രക്ഷിതാക്കളും ഭീതിയിൽ.

അഞ്ചുതെങ്ങിൽ പൂവാല ശല്യം വർദ്ധിയ്ക്കുന്നു : വിദ്യാർത്ഥിനികളും രക്ഷിതാക്കളും ഭീതിയിൽ.

അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലും പൂവാല ശല്യം വർദ്ധിയ്ക്കുന്നു. അഞ്ചുതെങ്ങിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്കൂൾ വിദ്യാർത്ഥിനികളെ ലക്ഷ്യം വച്ചാണ് പൂവല – സാമൂഹ്യ വിരുദ്ധ ശല്യം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നത്.

ഇതോടെ സ്കൂൾ വിദ്യാർത്ഥിനികളും രക്ഷിതാക്കളും ഭീതിയിലായിരിക്കുകയാണ്. പ്രദേശത്തെ പ്രധാന റോഡുകളിലും നടവഴികളിലും ബസ് പൂവാലന്മാർ പഠനം കഴിഞെത്തുന്ന വിദ്യാർത്ഥിനികളെ സഭ്യമല്ലാത്ത കമന്റ്കളും ലൈംഗിക ചുവയുള്ള ചേഷ്ടകളും കാട്ടിയാണ് പൂവാലന്മാർ വിലസുന്നത്.

ഇടവഴികളിലൂടെ സഞ്ചരിക്കുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തിയും കൂടെ നടന്നും തടഞ്ഞുനിർത്തിയും ശല്യപ്പെടുത്തുക പതിവ് സംഭവങ്ങൾ ആയിരിക്കുകയാണ്.

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ അഞ്ചുതെങ്ങ് ജെൻക്ഷനിൽ വച്ച് മിനിറ്റ്കളോളം തടഞ്ഞുനിർത്തി അസഭ്യംവിളിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

കൂടാതെ, തിരകക്കുള്ള ബസുകളിൽ കയറി വിദ്യാർത്ഥിനികളെ ലൈഗികമായി പീഡിപ്പിക്കുന്ന വിരുതന്മാരും യഥേഷ്ടം വിഹരിക്കുകയാണ്

ഇത്തരം പൂവാലന്മാർക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരെ സ്ക്കൂൾ പിറ്റിഎ യകളും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES