Wednesday, August 28, 2024
HomeANCHUTHENGUയന്ത്ര തകരാറുമൂലം മുതലപ്പൊഴി കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചു.

യന്ത്ര തകരാറുമൂലം മുതലപ്പൊഴി കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചു.

യന്ത്ര തകരാറുമൂലം കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് വിഴിഞ്ഞത്ത് എത്തിച്ചു. 6 തമിഴ്‌നാട്ടുകാരും 9 മറ്റ് സംസ്ഥാനത്തു നിന്നുള്ളവരും ഒരു മലയാളിയും ഉൾപ്പെട്ട സംഘത്തെയാണ് രക്ഷിച്ചത്.

ഇന്നലെ ഉച്ചയോടെ മുതലപ്പൊഴിയിൽ നിന്ന് പടിഞ്ഞാറ് മാറി കടലിൽ അകപ്പെട്ട സെന്റ് ജോസഫ് എന്ന ഫിഷിംഗ് ബോട്ടും അതിലുണ്ടായിരുന്ന 16 മത്സ്യത്തൊഴിലാളികളെയുമാണ് വിഴിഞ്ഞം അസിസ്റ്റന്റ് ഡയറക്ടറുടെ നിർദേശപ്രകാരം മുതലപ്പൊഴിയിലുണ്ടായിരുന്ന ഫിഷറീസ് ബോട്ടായ മാതയിൽ കെട്ടിവലിച്ച് വിഴിഞ്ഞം ഹാർബറിൽ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES