അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന എസ് ശശാങ്കന്റെ ഏഴാം ചരമവാർഷിക ദിനം സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്കുശേഷം ചേർന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി ജോയി എം.എൽ.എ ഉദ്ഘടടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ആർ. ജറാൾഡ്, ആർ.സരിത, ലിജാ ബോസ്, എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺചന്ദ്ര സ്വാഗതം പറഞ്ഞു.

