Tuesday, August 27, 2024
HomeKERALAഇന്ത്യൻ ഒളിംപിക് അസോസിയേഷന് പുത്തൻ ഉഷസ്സ് : അധ്യക്ഷ സ്ഥാനത് പി ടി ഉഷ.

ഇന്ത്യൻ ഒളിംപിക് അസോസിയേഷന് പുത്തൻ ഉഷസ്സ് : അധ്യക്ഷ സ്ഥാനത് പി ടി ഉഷ.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പി ടി ഉഷയെത്തുന്നു.

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചത്. മറ്റ് നോമിനിേഷനുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബര്‍ 10ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

സജീവ കായികതാരമായ ആദ്യ അധ്യക്ഷ, വനിത അധ്യക്ഷ, മലയാളി അധ്യക്ഷ തുടങ്ങിയ സവിശേഷതകളോടെയാണ് പി ടി ഉഷ പദവിയിലെത്തുന്നത്. ഇന്നലെ രാത്രിയാണ് ഉഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ഇക്കാര്യം പിറ്റി ഉഷ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES