അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയ വിശുദ്ധ പത്രോസ് അപ്പസ്തോലൻ്റെ തിരുനാൾ മഹോത്സവത്തിന് ഇന്ന് തുടക്കമാകും.
വൈകിട്ട് 5.00 ന് പതാക വഹിച്ചുകൊണ്ടുളള പ്രദക്ഷിണം (അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്ന് ദൈവാലയത്തിലേക്ക്) വൈകിട്ട് 6.00 ന്
ഇടവക വികാരി സന്തോഷ് കുമാർ കൊടിയേറ്റ് നിർവ്വഹിക്കും.
തുടർന്ന് റവറന്റ് ഫാദർ ആൻറണി എസ് ബി യുടെ മുഖ്യകാർമികത്വത്തിൽ പള്ളിത്തുറ ഇടവക വികാരി റവ. ഫാ. ബിനു ജോസഫ് വചനപ്രഘോഷണം നടത്തും.
ജൂൺ 20 വ്യാഴം മുതൽ ജൂൺ 29 ശനി വരെയാണ് തിരുനാൾ മഹോത്സവം.