അഞ്ചുതെങ്ങ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നിർദ്ധന കാൻസർ രോഗികൾക്കുള്ള ചികിത്സാ ധന സഹായ വിതരണവും സംഘടിപ്പിക്കുന്നു.
ജൂലൈ 18ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കായിക്കര ആശാൻ സ്മാരകത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉൽഘാടനം ഡിസിസി ജനറൽ സെക്രട്ടറി ജെഫെർസൺ നിർവഹിക്കും.
പരിപാടിയുടെ അധ്യക്ഷൻ വിജു ഗോപിനാഥൻ (യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്) സ്വാഗതം ഷിബിത (വനിത കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്) വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം അഭയൻ ബ്ലോക്ക്
പ്രസിഡൻ്റ് ചിറയിൻകീഴ് കാൻസർ രോഗികൾക്കുള്ള ചികിത്സാ ധന സഹായ വിതരണം സജിത്ത് മുട്ടപ്പലം (യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), ആശംസകൾ നെൽസൺ ഐസക്ക് (സംസ്ഥാന മത്സ്യ തോഴിലാളി കോൺഗ്രസ്), ജൂഡ് ജോർജ് മണ്ഡലം പ്രസിഡൻ്റ്(അഞ്ചു തെങ്ങ് പഞ്ചായത്ത്) യേശുദാസൻ സ്റ്റീഫൻ (പാർലമെൻ്റ് പാർട്ടി ലീഡർ), ചന്ദ്രൻ, തമ്പി . മനു (ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്) നന്ദിയും രേഖപ്പെടുത്തും.