Tuesday, August 27, 2024
HomeANCHUTHENGUസ്ഥാനാർഥിക്ക്‌ സ്വീകരണമൊരുക്കുവാൻ അഞ്ചുതെങ്ങിലെ അംഗനവാടി ജീവനക്കാരിൽ സമ്മർദ്ദമെന്ന് ആക്ഷേപം.

സ്ഥാനാർഥിക്ക്‌ സ്വീകരണമൊരുക്കുവാൻ അഞ്ചുതെങ്ങിലെ അംഗനവാടി ജീവനക്കാരിൽ സമ്മർദ്ദമെന്ന് ആക്ഷേപം.

സ്ഥാനാർഥിക്ക്‌ സ്വീകരണമൊരുക്കുവാൻ അഞ്ചുതെങ്ങിലെ അംഗനവാടി ജീവനക്കാരിൽ സമ്മർദ്ദമെന്ന് ആക്ഷേപം. തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയുടെ ഭാഗമായി അഞ്ചുതെങ്ങിൽ എത്തുന്ന എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് സ്വീകരണം നൽകുവാനായാണ് അഞ്ചുതെങ്ങിലെ അംഗനവാടി ജീവനക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.

അംഗനവാടി ജീവനക്കാർ എല്ലാവരും തന്നെ നാളത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഇതിനോടൊകം ജീവനക്കാർ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ബന്ധപ്പെട്ടവർ നിർദ്ദേശം നൽകിയിരിക്കുന്നത്.

“എല്ലാ അങ്കണവാടി പ്രവർത്തകരുടെ ശ്രദ്ധക്ക് മുന്നര മണിക്ക് ശേഷം എല്ലാ അങ്കണവാടി പ്രവർത്തകരും ജോയ് സഖാവിന് സ്വീകരണം നൽകുന്നതിനായി വേണ്ടി അഞ്ചുതെങ്ങിൽ എത്തേണ്ടതാണെന്നും,

എത്തിച്ചേരുന്നവർ എല്ലാരും തന്നെ സഖാവിനെ സ്വീകരിക്കുന്നതിനായി ഷോൾ / തോർത്ത് / ഹാരം / പൂവ് എന്നിവയിലെന്തെങ്കിലും കൂടെ കരുതണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കൂടാതെ, എല്ലാ അങ്കണവാടി പ്രവർത്തകരും നിർബന്ധമായും സ്വീകരണപരിപാടിയിൽ പങ്കെടുക്കണമെന്നും, ഇത് ഒരു അറിയിപ്പായ് കാണണമെന്നും, ഒരു കാരണവശാലും ആള് കുറയാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES