Sunday, August 25, 2024
HomeNATIONALഭാരത് - നേപ്പാള്‍ അഷ്ട യാത്ര : പത്തു ദിവസത്തെ യാത്രാപാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ.

ഭാരത് – നേപ്പാള്‍ അഷ്ട യാത്ര : പത്തു ദിവസത്തെ യാത്രാപാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ.

പത്തു ദിവസത്തെ യാത്രാപാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. ഭാരത് നേപ്പാള്‍ അഷ്ട യാത്ര എന്നാണ് പാക്കേജിന്‍റെ പേര്.

അയോധ്യ, പ്രയാഗ്‌രാജ്, വാരണാസി തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പം നേപ്പാളിലേക്കും ഈ ട്രെയിന്‍ സഞ്ചരിക്കും.

രാമജന്മഭൂമി ക്ഷേത്രം, ഹനുമാന്‍ ഗര്‍ഹി, സരയൂ ഘട്ട്, തുളസി മാനസ് ക്ഷേത്രം, സങ്കട മോചന ക്ഷേത്രം, കാശി വിശ്വനാഥ് ഇടനാഴി, ഗംഗാ ആരതി, ഗംഗ – യമുന സംഗമം, ഹനുമാന്‍ ക്ഷേത്രം തുടങ്ങിയ ഇടങ്ങളും, ഒപ്പം കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രം, ദര്‍ബാര്‍ സ്ക്വയര്‍, സ്വയംഭൂനാഥ് സ്തൂപം എന്നിവയും ഉള്‍ക്കൊള്ളുന്ന ഒരു തീര്‍ഥാടനപാക്കേജാണ് ഇത്.

യാത്രയിലുടനീളം ട്രെയിനിനുള്ളില്‍ വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും വിളമ്ബുക. ഭക്ഷണം, ഹോട്ടലുകളിലെ രാത്രി തങ്ങല്‍, യാത്രാ ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി ചാര്‍ജുകള്‍, നികുതികള്‍ എന്നിവയെല്ലാം ടിക്കറ്റ് ചാര്‍ജില്‍ ഉള്‍പ്പെടും. വിവിധ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ചിലവുകള്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍, റൂം സര്‍വീസ്, വ്യക്തിഗത ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. യാത്രക്കാര്‍ കോവിഡ്-19 വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈവശം വയ്ക്കുകയും വോട്ടര്‍ ഐഡിയുടെയോ ആധാര്‍ കാര്‍ഡിന്‍റെയോ ഹാര്‍ഡ് കോപ്പി കൂടെ കരുതുകയും വേണം.

ഈ വരുന്ന ഒക്ടോബര്‍ 28 ന് യാത്ര ആരംഭിക്കും. ഒന്‍പതു രാത്രികളും പത്തു ദിവസങ്ങളുമാണ് യാത്രാദൈര്‍ഘ്യം. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനില്‍ 3 എസി ക്ലാസിലായിരിക്കും യാത്ര. ആകെ അറുനൂറു പേര്‍ക്ക് യാത്ര ചെയ്യാം. ഗാസിയാബാദ്, ഡല്‍ഹി, തുണ്ഡ്‌ല, കാണ്‍പൂര്‍ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ ബോര്‍ഡിങ് / ഡീബോര്‍ഡിങ് ചെയ്യാം. സിംഗിള്‍ ഒക്ക്യുപ്പന്‍സിയ്ക്ക് 39850 രൂപയും ഡബിള്‍/ട്രിപ്പിള്‍ ഷെയറിന് 34650 രൂപയുമാണ് ചാര്‍ജ്. 5-11 വയസുള്ള കുട്ടികള്‍ക്ക് 31185 രൂപ നല്‍കണം.

കൂടുതൽ വിവരങ്ങൾക്ക് : https://www.irctctourism.com/tourpackageBooking?packageCode=NZBG07 സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES