സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സംഘാടക സമിതി യോഗം സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അധ്യക്ഷനായി, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് പരിപാടി ഉത്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജബോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് മെമ്പർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.