അഞ്ചുതെങ്ങിൽ പെൻഷൻ വിതരണം നടത്താതത്തിൽ, കോൺഗ്രസ് പ്രതിഷേധം. സമീപ പഞ്ചായത്തുകളിലെല്ലാം തന്നെ പെൻഷൻ വിതരണം നടന്ന് വരുന്നുണ്ട്. എന്നാൽ അഞ്ചുതെങ്ങ് സർവ്വീസ് സഹകരണ സംഘം വഴി നടത്തപ്പെടേണ്ട പെൻഷൻ വിതരണം, ആകാരണമായി നിർത്തിവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഓഫീസിൽ തള്ളികയറിയത്. സെക്രട്ടറി റിട്ടയർ ആയിട്ടും പുതിയ സെക്രട്ടറിയെ നിയമിക്കാതെ, പഞ്ചായത്ത് വൈസ് പ്രസിഡന്റിനു ഇൻ ചാർജ് കൊടുത്ത് മുൻപോട്ട് പോകുന്നത് കൊണ്ടാണ് ഇവിടെ പ്രവർത്തനങ്ങൾ സുഗമമായി മുൻപോട്ട് പോകാത്തത്. മനപ്പൂർവ്വം പെൻഷൻ വിതരണം വൈകിപ്പിച്ചു, ഇലക്ഷനോട് അടുത്ത് പഞ്ചായത്ത് മെമ്പർമാരെ കൊണ്ട് വിതരണം നടത്തി അത് വോട്ടാക്കി മാറ്റാനാണ് ശ്രമമെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
ജൂഡ് ജോർജ്,നെൽസൺ ഐസക്ക്, ഔസഫ് ആന്റണി, യേശുദാസൻ സ്റ്റീഫൻ, അഞ്ചുതെങ് സേവ്യർ, ഷെറിൻ ജോൺ, രാജേദ്രൻ, രാജു,ബലാറീസ്, കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.