ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായ സാഹചര്യത്തിൽ ആശുപത്രികൾക്കായി മാർഗനിർദ്ദേശം പുറപ്പെടുവിച്ച് ജില്ലാ മെഡിക്കൽ ഓഫീസ്.
നിലവിൽ ലാബ് സൗകര്യമുള്ള ആശുപത്രികളിൽ കോവിഡ് പരിശോധന (ആർടിപിസിആർ, ആന്റിജൻ) ചെയ്യാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണം. കോവിഡ് രോഗികൾക്ക് കിടത്തി ചികിത്സാ സൗകര്യം വേണ്ടിവന്നാൽ മേജർ ആശുപത്രികളായ ജനറൽ ആശുപത്രി, നെയ്യാറ്റിൻകര ജില്ലാ ആശുപത്രി, നെടുമങ്ങാട് ജില്ലാ മാതൃകാ ആശുപത്രി, പേരൂർക്കട ആശുപത്രി, ചിറയിൻകീൻഴ്, പാറശാല താലൂക്ക് ആശുപത്രികൾ, ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ 10 കിടക്കവീതം സജ്ജമാക്കാനും നിർദേശമുണ്ട്.
പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് 10 കിടക്കവീതം ലഭ്യമാക്കണം. കോവിഡ് രോഗികളെ റഫർ ചെയ്യുന്നതിന് ഡിപിഎംഎസ് സംവിധാനം നിലവിലില്ലാ ത്തതിനാൽ ആശുപത്രികളിൽ കോവിഡ് രോഗികളെ റഫർ ചെയ്യേണ്ട സാഹചര്യം വന്നാൽ ആശുപ ത്രികളിലെ പിആർഒ മാർ കോവിഡ് കിടക്കകളുടെ ലഭ്യത ഉറപ്പുവരുത്തണം. ആംബുലൻസുകൾ അണുവിമുക്ത മാക്കുന്നതിന് ആശുപത്രികളിൽ സൗകര്യങ്ങൾ വേണം. പരിശോധനാ കിറ്റുകൾ ലഭ്യമാക്കാൻ ആശുപത്രികൾ ജില്ലാലാബ് ഓഫീസറെയും പിപിഇ കിറ്റുകൾ, ഫേസ് ഷീൽഡുകൾ, പൾസ് ഓക്സിമീറ്റർ എന്നിവ ലഭ്യമാക്കാൻ സ്റ്റോർ വെരിഫിക്കേഷൻ ഓഫീസറെയും സമീപിക്കണമെന്നും മാർഗനിർദേശമുണ്ട്.

