അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ദേശീയ പതാക ഉയർത്തി തുടക്കം കുറിച്ചു.
പിടി എ പ്രസിഡന്റ് സജിസുന്ദർ സ്കൂൾ ഹെഡ് മിസ്ട് ശ്രീമതി ആശ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ കലാപരിപാടികൾ സ്വതന്ത്ര്യദിന റാലി കായിക്കര പൗരാവലിയുടെ നേതൃത്വത്തിൽ പായസം വിതരണം എന്നിവ സംഘടിപ്പിച്ചു.