വോട്ട് ചെയ്യാൻ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വോട്ടർ പട്ടിക കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ഈ സമയത്ത് പല കാരണങ്ങളാല്‍ ചില പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടാവും. അതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.
▪️ഓണ്‍ലൈനില്‍ എങ്ങനെ പരിശോധിക്കാം..?
* ഏതെങ്കിലും വെബ് ബ്രൗസർ ഉപയോഗിച്ച് നിങ്ങളുടെ ഫോണിലോ കമ്ബ്യൂട്ടറിലോ ലാപ്‌ടോപ്പിലോ https://electoralsearch.eci.gov.in/ എന്ന പോർട്ടല്‍ സന്ദർശിക്കുക
* തുടർന്ന് വരുന്ന പേജില്‍ പേര് തിരയാൻ മൂന്ന് ഓപ്‌ഷനുകള്‍ കാണാം (Search by Details, Search by EPIC, Search by Mobile)
* ‘Search by Details’ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങളുടെ പേര്, കുടുംബപ്പേര്, ജനനത്തീയതി പോലുള്ള ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. തുടർന്ന് ക്യാപ്ച നല്‍കി ‘Search’ ക്ലിക്ക് ചെയ്യുക.
* ‘Search by EPIC’ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഭാഷ (വോട്ടർ ഐഡി നമ്ബർ), സംസ്ഥാനം, ക്യാപ്‌ച എന്നിവ നല്‍കി നല്‍കി ‘Search’ ക്ലിക്ക് ചെയ്യുക.
* ‘ Search by Mobile’ തിരഞ്ഞെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ പേരും ഭാഷയും നല്‍കുക. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്ബറും ക്യാപ്‌ചയും നല്‍കി ‘Search’ ക്ലിക്ക് ചെയ്യുക.
* വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ സ്‌ക്രീനില്‍ ദൃശ്യമാകും. പാർലമെന്റ് മണ്ഡലം, അസംബ്ലി മണ്ഡലം, വോട്ടുചെയ്യേണ്ട ബൂത്ത് (പോളിംഗ് സ്റ്റേഷൻ) തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഇവിടെ പേര് ഇല്ലെങ്കില്‍ പുതുതായി വോട്ടർ പട്ടികയില്‍ പേര് ചേർക്കേണ്ടി വരും. മാർച്ച് 25 വരെയാണ് പേര് ചേർക്കാൻ അവസരം.