ലത്തീൻ അതിരൂപതാ കരിദിനാഹ്വാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഞ്ചുതെങ്ങ് ഫെറോന ദേവാലയത്തിൽ കരിങ്കൊടി ഉയർത്തി.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആഹ്വാനം ചെയ്ത കരിദിനത്തോട് അനുബന്ധിച്ചാണ് അഞ്ചുതെങ്ങ് ഫെറോന ദൈവാലയത്തിലെ കൊടിമരത്തിൽ കരിങ്കൊടി ഉയർത്തിയത്.
തൊഴിലിനും ജീവിതത്തിനും അതിജീവന ഭീഷണി നേരിടുന്ന മത്സ്യതൊഴിലാളി സമൂഹത്തോട് അവഗണനയും നീതി നിഷേധവും തുടരുന്ന സർക്കാർ നിലപാടിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധ സമരപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള കരിദിനത്തിന്റെ ഭാഗമായാണ് ഐക്യദാർഢ്യ പ്രഖ്യാപനവുമായി ഇടവക വികാരി ലൂസിയാൻ തോമസാണ് കരിങ്കൊടി ഉയർത്തിയത്.